Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Complaint

പാ​ലാ​രി​വ​ട്ടം എ​സ്ഐ​യെ മാ​റ്റ​ണം; ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി ന​ടി അ​ൻ​സി​ബ

കൊ​ച്ചി: താ​ൻ ന​ൽ​കി​യ അ​പ​കീ​ർ​ത്തി​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ നി​ന്ന് പാ​ലാ​രി​വ​ട്ടം സ​ബ് ഇ​ൻ​സ്പെ​ക്ട​റെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി അ​ൻ​സി​ബ രം​ഗ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ൻ​സി​ബ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി. താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ എ​സ്ഐ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്നു​വെ​ന്നു​മാ​ണ് ന​ടി​യു​ടെ പ്ര​ധാ​ന ആ​രോ​പ​ണം.

സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ല​ക്ഷ്മി​പ്രി​യ, ശ്വേ​ത മേ​നോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് അ​ൻ​സി​ബ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ല​ക്ഷ്മി​പ്രി​യ ത​നി​ക്കെ​തി​രെ അ​തീ​വ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​താ​യും, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ശ്ലീ​ല ക​ഥ​ക​ളും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​വെ​ന്നും അ​ൻ​സി​ബ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യ ശ്വേ​ത മേ​നോ​നാ​ണ് ഈ ​വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും അ​ൻ​സി​ബ ആ​രോ​പി​ക്കു​ന്നു.

ത​നി​ക്കെ​തി​രെ ന​ട​ൻ ടി​നി ടോം ​അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ച് അ​ൻ​സി​ബ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഈ ​വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം. തു​ട​ർ​ന്ന് ല​ക്ഷ്മി​പ്രി​യ ഈ ​വി​ഷ​യ​ത്തി​ൽ പ​ക്ഷം ചേ​രു​ക​യും അ​ൻ​സി​ബ​യ്ക്കെ​തി​രെ തി​രി​യു​ക​യു​മാ​യി​രു​ന്നു.

ഈ ​ത​ർ​ക്കം പോ​ലീ​സ് കേ​സി​ലേ​ക്ക് നീ​ങ്ങി​യ​തി​ന് പി​ന്നാ​ലെ താ​ര​സം​ഘ​ട​ന​യ്ക്കു​ള്ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ ചേ​ർ​ന്ന 'അ​മ്മ' ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ൻ​സി​ബ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ക​യും, തു​ട​ർ​ന്ന് ശ്വേ​ത മേ​നോ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ഭാ​ര​വാ​ഹി​ക​ൾ സം​ഘ​ട​ന​യു​ടെ നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് രാ​ജി​വെ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കാ​ണി​ച്ച് അ​ൻ​സി​ബ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​തോ​ടെ കേ​സ് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up